2014, ഏപ്രിൽ 13, ഞായറാഴ്‌ച

വാടാമലരുകൾ

അവനു പൂവുകൾ വലിയ ഇഷ്ടമായിരുന്നു .... ഇന്ന് അവൻ വളരെയധികം സന്തോഷിക്കുന്നുണ്ടാവും. ഇന്ന് അവനു ചുറ്റും ഒരുപാടു പൂകൾ വിരിച്ചിരിക്കുന്നു...അവൻ ഇന്ന് പൂകളുടെ ലോകത്തേക്ക് പൂകളാൽ അലങ്കരിച്ച വാഹനത്തിൽ പോകാൻ പോവുകയാണ്..

പണ്ട് പൂന്തോട്ടത്തിൽ കൊഴിയാറായ റോസാ പൂവുകൾ  ഇറുതു കളയുന്നത്  കണ്ടു അവൻ ഓടി എന്റെ അടുത്ത് വന്നു ചോദിച്ചത് ഇപ്പോളും എന്റെ ചെവികളിൽ തങ്ങി നില്പുണ്ട്... അമ്മെ പൂവിനു വേദന എടുക്കില്ലേ അമ്മ ഈ പൂവിനെ മുറിച്ചു കളയുമ്പോൾ ...എനിക്ക് മറുപടി പറയുവാൻ പോലും കഴിഞ്ഞില്ല... പാവം ആയിരുന്നു അവൻ...ആരെയും വേതനിപ്പികുന്നത്  അവന്  ഇഷ്ടമായിരുന്നില്ല... എന്നിട്ടും അവനു മാത്രം വേദനകൾ എന്നും ബാക്കി ആയി...

ആരോകെയ്യോ എന്തൊക്കെയോ പറയുന്നു ...അവര് എന്റെ ഉണ്ണിയെ കൊണ്ട് പോകുന്ന കാര്യം ആലോചികുകയാണോ ...എന്നെനെക്കുമായി ഉണ്ണി എന്റെ മുന്നില് നിന്ന് അപ്രത്യക്ഷമാകാൻ പോകുന്നു എന്ന് എന്റെ മനസ് എന്നോട് പറയുന്നു.... എന്റെ ഉണ്ണിക്കു  യാത്രയ്ക് മുൻപ് ഞാൻ എന്ത് കൊടുക്കും... ഞാൻ ഒന്നും ആലോചിച്ചില്ല ...മുറ്റത്തേക്ക് ഓടി അവൻ അവസാനമായി എനിക്ക് സ്മമാനിച്ച അരളി ചെടി യിൽ ആധ്യയ്മായ് ഉണ്ടായ പൂകൾ എന്റെ കണ്ണിൽ പെട്ടു ...മറ്റൊന്നും ആലോചിക്കാൻ നില്കാതെ  ആ പൂകൾ ഇറുത്തു  അവന്റെ കയ്കളുടെ ഇടയിൽ വെച്ചു ...അവന്റെ നെറ്റിയിൽ അവസാനത്തെ ചുംബനവും നല്കി.... 
എന്നെ തനിചാക്കിയുള്ള  ആ യാത്ര അവിടെ തുടങ്ങി ....